25 October, 2023 04:43:37 PM


പാഠപുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ' ഇല്ല; പകരം 'ഭാരതം'



ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ'യില്ല. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ. സി ഐ ഐസക്കിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. സ്‌കൂള്‍ കരിക്കുലത്തില്‍ ഇനി മുതല്‍ 'പ്രാചീന ചരിത്രത്തിന്' പകരം 'ക്ലാസിക്കല്‍ ചരിത്രം' പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍പ്പോലും ഭാരതം എന്ന് പരാമര്‍ശിക്കുന്നുണ്ടെന്നും രാജ്യത്തിന്‍റെ യഥാര്‍ഥ പേര് അതാണെന്നും സമിതി അധ്യക്ഷന്‍ ഐസക് വ്യക്തമാക്കി. ഏഴംഗ സമിതി ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K