26 October, 2023 08:37:40 AM


ആലുവയിൽ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു



ആലുവ: അമ്പാട്ടുകാവിൽ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു. രാവിലെ  ആറരയോടെയായിരുന്നു സംഭവം. ആലുവയിൽ നിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അമ്പാട്ടുകാവ് ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചു കയറിയത്.
 
കാർ പൂർണമായി തകർന്നു. ഫയർഫോഴ്സ് എത്തിയാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനാപകടത്തിന് കാരണമെന്ന് കരുതുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K