27 November, 2023 03:58:16 PM


ബി എം എസ് നേതാക്കള്‍ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എം ഡിയെ ഉപരോധിച്ചു



കൊല്ലം: ഓയിൽ പാം ഇന്ത്യ,  ലിമിറ്റഡിലെ തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളം 1000 രൂപയായി നിശ്ചയിക്കുക, ഓയിൽ പാം ഇന്ത്യ ലിമിറ്റഡിലെ അംഗീകാരമുള്ള ചില ട്രേഡ് യൂണിയൻ നേതാക്കളുടെ  ബന്ധുക്കൾക്ക് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിവരുന്ന നിയമനങ്ങൾ അവസാനിപ്പിക്കുക, ഫാക്ടറിയിൽ ജോലി ചെയ്ത് വരുന്ന തൊഴിലാളികളെ സ്റ്റാഫ്കാറ്റഗറിയിൽ ഉൾപ്പെടുത്തുക, ജീവനക്കാരുടെ ശമ്പളപരിഷ്കരണവും മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, തൊഴിലിടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് നേരെയുള്ള നിരന്തരമായ അതിക്രമം അവസാനിപ്പിക്കുക, കോട്ടേഴ്സുകൾ അടിയന്തരമായി വാസയോഗ്യമാക്കുക, കോട്ടേഴ്സുകളിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുക, സ്ത്രീ തൊഴിലാളികൾക്ക് നേരെ അതിക്രമം നടത്തിയ ഫീൽഡ് സ്റ്റാഫിനെതിരെ അടിയന്തരമായി നടപടികൾ സ്വീകരിക്കുക തുടങ്ങീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി എം എസിന്‍റെ നേതൃത്വത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എം ഡിയെ ഉപരോധിച്ചു.

ബി എം എസ് കോട്ടയം ജില്ലാ സെക്രട്ടറി പി ആർ രാജീവ്, കൊല്ലം ജില്ലാ നേതാക്കളായ കെ ശിവരാജൻ , കേസരിഅനിൽ, ഏരൂർസുനിൽ, മേഖല നേതാക്കളായ അഞ്ചൽസന്തോഷ്, അയിലറ സുനിൽകുമാർ, കുളത്തൂപ്പുഴശ്രീകുമാർ, ഭാരതീപുരംശശികുമാർ വീണബിജു,വയലരഘു, പുനലൂർ ബൈജു, അഞ്ചൽഷിബു, നിഷാന്ത്, എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K