10 December, 2023 12:24:05 PM


കാനം ഇനി ദീപ്ത സ്മരണ: അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ച് ആയിരങ്ങൾ

 

കോട്ടയം: കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ കാനം രാജേന്ദ്രന്റെ സംസ്​കാരം പൂർത്തിയായി. ധീര സഖാവേ ലാൽസലാം എന്ന് പ്രവർത്തകർ ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു കാനത്തിന്റെ മടക്കം.

കാർക്കശ്യമുള്ള നിലപാടുകളിലൂടെയും, ധീരമായ നേതൃത്വത്തിലൂടെയും കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന കാനം രാജേന്ദ്രന് മലയാളക്കര നൽകിയതും അർഹമായ അന്ത്യായാത്ര മൊഴിയായിരുന്നു. ആയിരക്കണക്കിന് ജനങ്ങളും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി കോട്ടയം  കാനത്തേക്ക് എത്തിയിരുന്നു..

കാ​ന​ത്തെ കൊ​ച്ചു​ക​ള​പ്പു​ര​യി​ടം വീ​ട്ടു​വ​ള​പ്പി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മണിയോടെയാണ് സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ നടന്നത്. വീ​ടി​ന്‍റെ തെ​ക്കു​വ​ശ​ത്തെ പുളിമരച്ചുവ​ട്ടി​ൽ അച്ഛൻ വി.​കെ. പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ​ക്ക്​ ചി​ത​യൊ​രു​ക്കി​യ സ്ഥ​ല​ത്തോ​ട്​ ചേ​ർ​ന്നാ​ണ്​ കാ​ന​ത്തി​നും​ അ​ന്ത്യ​വിശ്രമം ഒ​രു​ക്കി​യത്.

മ​ക​ൻ സ​ന്ദീ​പ്​​ ചി​ത​ക്ക്​ തീ ​കൊ​ളു​ത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി.​പി.​ഐ ദേ​ശീ​യ സെക്രട്ടറി ഡി. രാജ,  സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ. ​നാ​രാ​യ​ണ, ബി​നോ​യ് വി​ശ്വം, സി.​പി.​എം സം​സ്ഥാ​ന സെ​​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, സി.​പി.​ഐ ത​മി​ഴ്നാ​ട്, ക​ര്‍ണാ​ട​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ കാ​ന​ത്തി​ന്​ അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ച്ച് വാ​ഴൂ​രി​ലെ വ​സ​തി​യി​ലെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K