05 January, 2024 06:07:52 PM


ഡ്രോൺ സർട്ടിഫിക്കറ്റ് പ്രോഗ്രാം: ജനുവരി 10 വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല പുതിയതായി ആരംഭിക്കുന്ന റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം(ആർ.പി.എ.എസ്)/ഡ്രോൺ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി പത്തു വരെ അപേക്ഷ നൽകാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷകർ 18നും 60നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായിരിക്കണം. 

അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കോ-ഓർഡിനേറ്റർ, ഡോ. ആർ സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിംഗ് ആൻറ് ജി.ഐ.എസ്, സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസ്, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും https://ses.mgu.ac.in,  https://asiasoftlab.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.  ഫോൺ: 7012147575, 9395346446, 9446767451. ഇ മെയിൽ: uavsesmgu@gmail.com, info@asiasoftlab.in.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K