18 June, 2024 04:03:01 PM
എയർലൈൻ & എയർപോർട്ട് മാനേജ്മെന്‍റിൽ ഡിപ്ലോമ: അപേക്ഷ ജൂൺ 30 വരെ
കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിലെ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണു യോഗ്യത. അപേക്ഷഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനത്തെ എസ് .ആർ.സി ഓഫീസിൽനിന്നും ലഭിക്കും. ഫോൺ: 9846033001