30 July, 2024 02:08:58 PM


മണ്ണില്‍ പുതഞ്ഞ് ജീവന് വേണ്ടി നിലവിളി; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തല്‍



വയനാട്: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് പുറത്തുവരുന്നത് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങള്‍. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. അരുണ്‍ കുമാര്‍ എന്നയാളാണ് മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞു കിടന്നത്.

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ ഏറെ സമയം വേണ്ടിവന്നു. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K