26 April, 2025 09:19:48 PM


ആനന്ദത്തിലൂടെ ആനന്ദം: മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്



കോട്ടയം: എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ  കളിക്കാവുന്ന പതിനെഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്.  ഇലക്ട്രിക് ബസ്സ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ... എന്നിങ്ങനെ  നീളുന്നു പട്ടിക.  ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്ന ചാർട്ടും കുട്ടികൾക്ക് കളിക്കാനായി കിഡ്സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകർഷണങ്ങൾ.  യുവജനങ്ങൾക്കിടയിലും മുതിർന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാൾ ലക്ഷ്യമിടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943