15 November, 2025 07:24:38 PM
ശിശുദിന വാരാഘോഷം: സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കോട്ടയം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പേരൂർ ഗ്രീൻഫീൽഡ് ടർഫിൽ നടന്ന മത്സരം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. വിജയികളായ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സമ്മാന വിതരണം നടത്തി. ഫാം ക്ളബ് മെൽബൺ, സർഗ്ഗക്ഷേത്ര 89.6 എഫ്.എം. എന്നിവർ സ്പോൺസർ ചെയ്ത ജേഴ്സി ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ ആഷ മോഹനും ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസും ചേർന്ന് പ്രകാശനം ചെയ്തു. ജില്ല ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന, ശിശുക്ഷേമ സമിതി അംഗങ്ങൾ, ജില്ല ശിശു സംരക്ഷണ ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




