29 April, 2025 06:55:03 PM


എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് മിഴിവേകി കുട്ടികളുടെ കലാപരിപാടികള്‍



കോട്ടയം : എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറിതലംവരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിലങ്ക 2025 എന്ന് പേരില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഗ്രൂപ്പ് ഡാന്‍സ്, മൈം, ഫ്‌ളാഷ് മൊബ്, കഥകളി സംഗീതം, മോണോ ആക്ട്, കുച്ചുപ്പുടി, തബല, മാജിക് എന്നി വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പിന്നാക്കവികസന കോര്‍പ്പറേഷന്റെയുംഎച്ച്.സി.എല്‍.ടെക്ന്റയുംനേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും നടന്നു. രണ്ട് മിനിറ്റ് മുപ്പത്തിയെട്ട് സെക്കന്റിനുള്ളില്‍ ലോകരാജ്യങ്ങളും അവയുടെ തലസ്ഥാനവും പറഞ്ഞ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ അഞ്ചുവയസുകാരി ആലപ്പുഴ സ്വദേശി ദേവാന്‍ഷി എസ്. കൃഷ്ണന്റ  പ്രകടനവും വേദി കൈയടക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918