03 May, 2025 06:41:15 PM


കൊടുവള്ളിയിൽ കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ച നാല് കോടിയോളം രൂപ പിടികൂടി



കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ രേഖകളില്ലതെ 4 കോടിയോളം രൂപ കടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ ഇവർ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946