14 May, 2025 07:10:22 PM


റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. സയൻസ്,ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയത്തിലുള്ള ബിരുദവും എം.പി.എച്ച്/ എം.എസ്.സി നഴ്‌സിംഗ്/ എം.എസ്.ഡബ്ല്യു. എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മേയ് 22 വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് shsrc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2323223.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K