16 May, 2025 04:31:58 PM
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മെയ് 17 മുതല്‍ 23 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 17 മുതല്‍ 23 വരെ നടക്കുന്ന എന്റെ കേരളം -2025 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
എന്റെ കേരളം -2025 പരിപാടിയുടെ ഭാഗമായി മെയ് 17 മുതല്‍ 23 വരെ കനകകുന്നില്‍ നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹനഗതാഗതം വഴിതിരിച്ചു വിടുന്നതാണ്.
പരിപാടി കാണുന്നതിലേക്ക് എത്തിച്ചേരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യേണ്ടതാണ്.
പാര്‍ക്കിംഗ് സ്ഥലങ്ങള്‍:-
* കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ : വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ട്, പബ്ലിക്ക് ഓഫീസ് , യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍ കോമ്പൗണ്ട്, സംസ്‌കൃത കോളേജ്, ടാഗോര്‍ തിയേറ്റര്‍, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്.
* വലിയ വാഹനങ്ങള്‍ : പൂജപ്പുര സ്റ്റേഡിയം ഗ്രൌണ്ട്
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍:-
. പാളയം രക്തസാക്ഷി മണ്ഡപം -കോര്‍പ്പറേഷന്‍ ഓഫീസ്-മ്യൂസിയം- വെള്ളയമ്പലം റോഡ് (ഇരുവശങ്ങളിലും)
വെള്ളയമ്പലം-വഴുതക്കാട് വിമന്‍സ് കോളേജ് റോഡ് (ഇരുവശങ്ങളിലും)
. കോര്‍പ്പറേഷന്‍ ഓഫീസ്-നന്തന്‍കോട്.ദേവസ്വംബോര്‍ഡ്:റ്റിറ്റിസി റോഡ് (ഇരുവശങ്ങളിലും)
. മ്യൂസിയം -കനകനഗര്‍ റോഡ് (ഇരുവശങ്ങളിലും)
. മയൂസിയം-നന്ദാവനം റോഡ് (ഇരുവശങ്ങളിലും)
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യേണ്ടതുമാണ്.
അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പേടാവുന്നതാണ്.