17 May, 2025 08:55:37 AM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎ ഹിന്ദി, എംഎ മലയാളം, എംഎ തമിഴ് (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ മെയ് 21 മുതല്‍ നടക്കും.
സബ് സെന്‍ററുകള്‍ അനുവദിച്ചു
മെയ് 21ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം -പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷകള്‍ക്ക് സബ് സെന്‍ററുകള്‍ അനുവദിച്ചുള്ള വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മെയ് 19 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതണം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മെയ് 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മെയ് 27 വരെയും സൂപ്പര്‍ ഫൈനോടുകൂടി മെയ് 28 വരെയും അപേക്ഷ സ്വീകരിക്കും.