19 October, 2025 01:19:57 PM


രംഗോത്സവ് 2025; വിജയകിരീടം ചൂടി ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശ്ശൂരും സെന്‍റ് മേരീസ് സ്കൂൾ കോഴിക്കോടും



 കോട്ടയം: എ എസ് ഐ എസ് സി സംസ്ഥാന സ്കൂൾ കലോത്സവം 'രംഗോത്സവ് 2025'  ന്‌ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയിൽ തിരശ്ശീല വീണു. കാറ്റഗറി മൂന്നിൽ   കോഴിക്കോട് സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളും    കാറ്റഗറി നാലിലും അഞ്ചിലും  തൃശ്ശൂർ   പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളും   ഓവറോൾ ചാമ്പ്യന്മാരായി. വൈകുന്നേരം ഏഴു മണിക്ക് എ എസ് ഐ എസ് സി കേരള റീജിയൺ പ്രസിഡണ്ടും തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ   പ്രിൻസിപ്പലുമായ റവ. ഡോ. സില്‍വി ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ഇ റസിഡൻസ് പ്രിഫറ്റ് റവ.ഫാദർ ഷൈജു സേവിയർ സി എം ഐ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. എ എസ് ഐ എസ് സി കേരള റീജിയൻ വൈസ് പ്രസിഡണ്ടും കട്ടപ്പന ഓക്സിലിയം സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിൻസി ജോർജ്,കേരള റീജിയൻ സെക്രട്ടറിയും ട്രഷററും മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി സി എം ഐ, കലോത്സവം പ്രിൻസിപ്പൽ കോഡിനേറ്റർ റവ. ഫാ.ഷിനോ കളപ്പുരക്കൽ,, കെ ഈ സ്കൂൾ സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീ ഷാജി ജോർജ്,പിടിഎ  വൈസ്  പ്രസിഡന്റ്  ഡോ.ഇന്ദു.പി. നായർ,പിടിഎ പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. രംഗോത്സവം 2025 ന്‌ വേദിയൊരുക്കിയ  മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.ജെയിംസ് മുല്ലശ്ശേരി സി എം ഐ  കലോത്സവം വൻ വിജയമാക്കാൻ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അവർക്ക് പിന്തുണ നൽകിയ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306