24 October, 2025 11:01:24 AM
വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുത്; കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്ന് കെഎസ്ആർടിസിക്ക് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയും ആവർത്തിച്ചാൽ കേസെടുക്കുമെന്നും ചാലക്കുടി എടിഒക്ക് ഷോളയാർ റെയ്ഞ്ച് ഓഫീസർ നൽകിയ കത്തിൽ വ്യക്തമാക്കി. മലക്കപ്പാറ റൂട്ടിൽ ആനയുൾപ്പെടെ റോഡിൽ ഇറങ്ങുമ്പോൾ ബസ് അടുത്തുകൊണ്ടു നിർത്തരുത്. ജീവനക്കാരെ ഇതിൽ നിന്ന് കെഎസ്ആർടിസി പിന്തിരിപ്പിക്കണമെന്നും റെയ്ഞ്ച് ഓഫീസർ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകൾ ഗുരുതരമായ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ കാണുമ്പോൾ കാഴ്ച്ചയിൽ നിന്നു മറയുന്നത് വരെ റോഡിൽ ബസ് നിർത്തിയിടുന്ന പ്രവണത കണ്ടുവരുന്നെന്നും ഉത്തരവിൽ പറയുന്നു.







