28 January, 2026 10:27:25 AM
പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും എൻഐഎ റെയ്ഡ്

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്. എറണാകുളത്ത് മാത്രം എട്ടോളം സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന.







