30 January, 2026 04:33:54 PM
കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി

അഹമ്മദാബാദ്: കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
180 യാത്രഡക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.യാത്രാമധ്യേയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം എടിസിയെ അറിയിക്കുകയും വിമാനം വഴി തിരിച്ചുവിടുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് ലഗേജ് ഉൾപ്പെടെ പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.






