02 December, 2016 11:39:43 AM


കുടുംബപ്രശ്നങ്ങളില്‍ ഉപദേശം നല്‍കാന്‍ നടിമാര്‍ക്ക് അര്‍ഹതയില്ല - നടി രഞ്ജിനി

ചെന്നൈ: കുടുംബപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിക്കെതിരെ നടി രഞ്ജിനി രംഗത്ത്. ഇത്തരം പരിപാടികളില്‍ അവതാരകരായി എത്തുന്ന പല നടിമാര്‍ക്കും ഉപദേശം നല്‍കാന്‍ പോലുമുള്ള അര്‍ഹതയില്ല എന്ന് രഞ്ജിനി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു പ്രമുഖ മലയാളം ചാനലില്‍ നടി ഉര്‍വ്വശി നയിക്കുന്ന പരിപാടി വിവാദമായി നിര്‍ത്തിയതിനു പിന്നാലെ രഞ്ജിനിയുടെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.



തമിഴ് ചാനലായ സണ്‍ ടിവിയില്‍ നടി ഖുശ്ബു അവതരിപ്പിക്കുന്ന നിജങ്കള്‍ എന്ന ഷോ ഉദാഹരണമായി കാണിച്ചാണ് രഞ്ജിനി തന്‍റെ പ്രതികരണം അറിയിച്ചത്. ഷോ നടത്തുന്നതിനിടയില്‍ നടി ഖുശ്ബു പരിപാടിയില്‍ പങ്കെടുത്തയാളുടെ ഷര്‍ട്ടില്‍ കുത്തിപിടിച്ച് ചീത്തവിളിക്കുന്ന രംഗങ്ങളുടെ ഫോട്ടോ സഹിതം നല്‍കി കൊണ്ടാണു രഞ്ജിനി തന്‍റെ പ്രതിക്ഷേധം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 


രഞ്ജിനിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ -




It's so shameful that shows on so-called "counselling" is being aired on all channels in different languages. I have taken these clips from "Nijangal" being telecasted on Sun TV, where Actress Khusboo grabs the contestant's shirt and shouts.....is this counselling? Infact,this succumbs to bullying,abuse,assault,battery, sexual discrimination, exploitation and public nuisance.....please people don't fall prey to such shows,it is not helping you at all instead it degrades your entire family in public and the TV channels are making money out of you!!

I am very sad in declaring and stating that some actresses who host such programs are not at all qualified to give counselling to the poor contestants. Always seek counselling organisations who are often NGOs and its offered free of charge before going to the courts. I sincerely hope that Khusboo apologises to this contestant in public before she faces the courts.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K