15 September, 2019 03:54:16 PM


ലോക പ്രശസ്ത തന്‍സാനിയന്‍ എത്യോപ്യന്‍ കലാകാരന്മാരുമായി ജംബോ സര്‍ക്കസ് കോട്ടയത്തുംകോട്ടയം : ലോക പ്രശസ്ത തന്‍സാനിയന്‍ എത്യോപ്യന്‍ കലാകാരന്മാരുമായി ജംബോ സര്‍ക്കസ് കോട്ടയത്ത് വിജയകരമായി പ്രദര്‍ശനം തുടരുന്നു. മെയ് വഴക്കത്തിന്‍റെയും വിസ്മയത്തിന്‍റെയും നേര്‍ക്കാഴ്ചയായ ജംബോ സര്‍ക്കസിലൂടെ ആഫ്രിക്കന്‍, എത്യോപ്യന്‍ കലാകാരന്മാര്‍ ഇന്ത്യയില്‍ ആദ്യമായി അണിനിരക്കുകയാണ്. റോപ്പ് സ്കിപ്പിംഗ്, പോള്‍ ആക്രോബാറ്റിക്സ്, ഫയര്‍ ഡാന്‍സ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളുമായി തന്‍സാനിയന്‍ കലാകാരന്മാരായ സുലൈമാന്‍ ഫഹം യാക്കൂബ്, കാഡ്നേക ഹമദ് അബ്ദുള്ള, റമദാന്‍ സയിദ് റമദാന്‍, ഒമാരി ഹമാദി ഉപിന്‍ഡോ എന്നിവര്‍ കാണികളുടെ മനം കവരുന്നു. എത്യോപ്യന്‍ കലാകാരന്മാരായ തിരാമര്‍ കാസ, ദേസി അല്‍ഹഗാ അബ്രാല്‍, അസിഫാ ഡമ്രാവി ദേസാലന്‍, യോനാസ് ദിരാര മെങ്കേസ്ന എന്നിവരുടെ അതിസാഹസികപ്രകടനങ്ങള്‍ കോട്ടയം നാഗമ്പടത്തെ കൂടാരത്തില്‍ ഹര്‍ഷാരവം മുഴക്കുകയാണ്.അഭ്യാസപ്രകടനങ്ങളുടെ പുതുമകൊണ്ടും അവതരണരീതിയുടെ മികവുകൊണ്ടും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സര്‍ക്കസ് എന്ന ബഹുമതി നിലനിര്‍‌ത്തിപോരുന്ന ജംബോ സര്‍ക്കസിലെ ആകര്‍ഷകവും സാഹസികവുമായ ഇനമാണ്  നേപ്പാള്‍ സ്വദേശികളായ വിക്രമും താനിയയും ചെയ്യുന്ന ഡബിള്‍സാരി ആക്രോബാറ്റ്. ശരീരത്തിനെ ഒരു റബ്ബര്‍ തുണ്ടുപോലെ വളച്ചൊടിക്കുന്ന വിസ്മയിപ്പിക്കുന്ന ഒരിനമാണ് ഡബിള്‍ ബോണ്‍ലസ് ആക്ട്. ഗ്ലോബിനുള്ളിലെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം, സ്പ്രിംഗ് ബോര്‍ഡ് ആക്രോബാറ്റ്, റഷ്യന്‍ റോപ്പ് ആക്രോബാറ്റ്, ഫയര്‍ ഡാന്‍സ്, സ്കേറ്റിംഗ്, ഫ്ലയിംഗ് ട്രപ്പീസ് തുടങ്ങി ഒട്ടേറെ ആകര്‍ഷണീയ ഇനങ്ങളാല്‍ സമ്പന്നമാണ് ജംബോ കൂടാരം.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രീയങ്കരമായ മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങളാണ് മറ്റൊന്ന്. റഷ്യന്‍ ട്രയിന്‍ഡ് ഹോഴ്സ് റൈഡിംഗ്, ഡോഗ് ആക്ട്, ക്യാമല്‍ ആക്ട്, മക്കാവോ, കക്കാട്ടൂസ് ആക്ട് തുടങ്ങിയവ ഏറെ ആസ്വാദ്യകരമാക്കുന്നു. മനോഹരവും വര്‍ണ്ണശബളവുമായ തൂവലുകളുള്ള അമേരിക്കന്‍ തത്തയായ മക്കാവോ, ആസ്ട്രേലിയ, ന്യൂഗ്വിനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കാണുന്ന കുശാഗ്രബുദ്ധിയുള്ള ഒരിനം തത്തകളാണ് കൊക്കൂട്ടൂസ്. മക്കാവോയും കൊക്കൂട്ടൂസും ചേര്‍ന്നുള്ള സീസോ ബാലന്‍സ്, ഏണിക്കു മുകളില്‍ പതാക പറപ്പിക്കല്‍, ദണ്ഡിനും ചരടിനും മുകളിലൂടെയുള്ള സൈക്കിള്‍ ബാലന്‍സ്, കൊക്കുകൊണ്ട് രഥം വലിയ്ക്കല്‍ തുടങ്ങിയ അഭ്യാസങ്ങള്‍ അത്യന്തം ആകാംക്ഷാഭരിതവും ആകര്‍ഷണീയവുമാണ്.


ഇന്ത്യന്‍ സര്‍ക്കസിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂര്‍ സ്വദേശി എം.വി.ശങ്കരനാണ് ജംബോ സര്‍ക്കസിന് തുടക്കമിട്ടത്. 1977ല്‍ ബീഹാര്‍ ഘാനാപൂറിലായിരുന്നു പ്രഥമ പ്രദര്‍ശനം. ഇദ്ദേഹത്തിന്‍റെ മക്കളായ അജയ് ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജംബോ ഇപ്പോള്‍ ജൈത്രയാത്ര തുടരുന്നത്.


കോട്ടയത്ത് ദിവസേന മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. പകല്‍ 1 മണിക്കും 4 മണിക്കും 7 മണിക്കും. 100, 200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 300 രൂപയുടെ സീറ്റുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍ - 9847710120, 8281484808. ഓണ്‍ലൈന്‍ ബുക്കിംഗിന് - www.bookmyseats.in


Share this News Now:
  • Google+
Like(s): 8K