05 December, 2019 03:32:57 PM


വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഹൂസ്റ്റണില്‍; താത്കാലിക സെക്രട്ടറി ഇല്ലെന്ന് സിപിഎം



തിരുവനന്തപുരം : ആരോഗ്യപരമായ കാരണങ്ങളാല്‍ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ചുമതല ആര്‍ക്കും നല്‍കില്ലെന്ന് സിപിഎം. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി യുഎസില്‍ പോകുന്ന സാഹചര്യത്തില്‍ പകരം സെക്രട്ടറിയെ താത്കാലികമായി നിയോഗിക്കുമെന്ന വാര്‍ത്ത തള്ളുകയായിരുന്നു സിപിഎം.

സിപിഎം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് വാര്‍ത്ത തെറ്റാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയത്. കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നില്‍ക്കുനന് സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എം.വി. ഗോവിന്ദന് പകരം ചുമതല നല്‍കിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. കോടിയേരി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

മന്ത്രിസഭയില്‍ ഉടന്‍തന്നെ പുനഃസംഘടന നടക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ നിന്ന് മാറ്റി പകരം താത്കാലിക സംസ്ഥാന സെക്രട്ടറി പദവി നല്‍കും എന്നായിരുന്നു സൂചനകള്‍. ഇന്ന് പുലര്‍ച്ചെ ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും എ.കെ.ജി. സെന്‍ററില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K