07 March, 2024 12:33:39 PM


പത്മജ ബിജെപിയിലെത്തുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല- അനില്‍ ആന്‍റണി



തിരുവനന്തപുരം: പത്മജ ബിജെപിയിലെത്തുന്നത് ഒരു ഉപാധിയുമില്ലാതെയെന്ന് അനില്‍ ആന്‍റണി. പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നത്തിന്‍റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല മറിച്ച് രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നരേന്ദ്രമോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എത്തുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇനിയും ആളുകള്‍ എത്തുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസില്‍ നിന്ന് പത്മജ അവഗണന നേരിട്ടുവെന്നതിനെ കുറിച്ച് അറിയില്ല. അവര്‍ അങ്ങനെ പറയുന്നത് കേട്ടു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് പറയേണ്ട കാലം കഴിഞ്ഞെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചോ ഉപധികളോടെയോ ആരും ബിജെപിയിലേക്ക് വരാറില്ലെന്നും അനിൽ ആന്റണി പറഞ്ഞു. പത്മജയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നത് കേന്ദ്രകമ്മിറ്റിയാണ്. അക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K