27 February, 2024 04:44:23 PM


സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി ഇടതുഭരണം മാറ്റി- വി ഡി സതീശൻ



തിരുവനന്തപുരം: കേരളത്തിൽ ഒരു പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സുരക്ഷിത ഇടം സംസ്ഥാന ഖജനാവാണ്. സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി ഇടതുഭരണം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഒന്നിനും പണമില്ല. ഓട പണിയാൻ പണമില്ല. ഉച്ച ഭക്ഷണത്തിന് പണമില്ല, എസ്എസ്എൽസി പരീക്ഷ നടത്താൻ പണമില്ല. സപ്ലൈകോയിൽ സാധനമൊന്നുമില്ല. കെഎസ്ഇബി കടക്കെണിയിലാണ്. സർക്കാർ ആശുപത്രിയിൽ മരുന്നില്ല. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ എഴുതി കൊടുത്ത ചോദ്യത്തിന് പുറത്തു നിന്നൊരു ചോദ്യം ഉണ്ടായാൽ മുഖ്യന് സഹിക്കില്ല. ചോദ്യം ചോദിക്കേണ്ടവരെ നേരത്തെ കണ്ടെത്തും. ചോദിക്കേണ്ട ചോദ്യം നേരത്തെ എഴുതി നൽകും. ദാരിദ്ര്യം പിടിച്ച കേരളത്തിന്റെ പുറത്ത് വിരിച്ചിട്ട പട്ട് കേരളയീം പരിപാടിയെന്ന് വി ഡി സതീശൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K