16 April, 2020 11:26:05 PM


സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കും - മുഖ്യമന്ത്രി


lock down


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ കുടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ജില്ലകളെ നാലായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.


കേന്ദ്ര പട്ടിക അനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‌സ്‌പോട്ട്. കൊവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍ഗോഡ് 61 പേരും കണ്ണൂര്‍ 45 പേരും മലപ്പുറം ജില്ലയില്‍ ഒന്‍പത് പേരുമുണ്ട്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ ഒന്‍പത് എണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഇവ നാലും ചേര്‍ത്ത് ഒരു മേഖലയാക്കാനുള്ള ആലോചനയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.


കേന്ദ്രത്തിന്റെ അംഗീകാരത്തോട് കൂടി ഇളവുകള്‍ നടപ്പാക്കും. മേല്‍പ്പറഞ്ഞ നാല് ജില്ലകളിലും ഇളവില്ലാതെ ലോക്ക് ഡൗണ്‍ തുടരേണ്ട സാഹചര്യമാണ്. മെയ് മുന്ന് വരെ ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരും. നാല് ജില്ലകളെ പ്രത്യേക കാറ്റഗറിയാക്കാന്‍ പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ തീവ്രരോഗബാധയുള്ള സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തും. ആ വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. എന്‍ട്രി, എക്‌സിറ്റ് വഴികളൊഴികെ ബാക്കിയെല്ലാം അടയ്ക്കും. അവശ്യ സേവനങ്ങള്‍ ഈ വഴികളിലൂടെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K