12 May, 2020 03:59:21 PM


കേരള സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21ന് ആരംഭിക്കും



തിരുവനന്തപുരം: കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾ മെയ് 21 മുതലും വിദൂര വിദ്യാഭ്യാസ വകുപ്പിലെ 5 ,6 സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 28നും ആരംഭിക്കും.


ജൂൺ എട്ട് മുതലാണ് പഞ്ചവത്സര എൽഎൽബിയുടെ പത്താം സെമസ്റ്റർ പരീക്ഷ. അഞ്ചാം സെമസ്റ്റർ എൽഎൽബി പരീക്ഷ ജൂൺ 16 മുതലും ത്രിവത്സര എൽ എൽ ബിയുടെ ആറാം സെമസ്റ്റർ പരീക്ഷ ജൂൺ 9 മുതലും നടത്തും. പരീക്ഷ എഴുതാൻ സബ് സെൻററുകൾ തിരഞ്ഞെടുക്കാം. ഗതാഗത സൗകര്യം കുറവായത് കണക്കിലെടുത്താണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K