15 May, 2021 09:40:06 AM


ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ഷൂരോംഗ് റോവർ ചൊവ്വയിൽ തൊട്ടു



ബീജിങ്: ചൈനയുടെ ടിയാൻവെൻ-1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവറാണ് ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത്. ഇതോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന. 2020 ജൂലൈ 23ന് വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ടിയാൻവെൻ-1 വിക്ഷേപിച്ചത്. മൂന്ന് മാസത്തെ ദൗത്യ കാലാവധിയാണ് ഴുറോങ് റോവറിന് നൽകിയിരിക്കുന്നത്. ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K