15 November, 2023 10:31:54 AM


ഭർത്താവിന്‍റെ വെടിയേറ്റ കോട്ടയം സ്വദേശിനി അമേരിക്കയിൽ ഗുരുതരാവസ്ഥയിൽ



ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്‍റെ വെടിയേറ്റ ഗർഭിണിയായ കോട്ടയം സ്വദേശിനി അതിവ ഗുരുതരാവസ്ഥയിൽ. കോട്ടയം ഉഴവൂർ കുന്നാംപടവിൽ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾക്കിടയിലുണ്ടായ വഴക്കാണ് സംഭവത്തിന് കാരണം. മീരയുടെ വയറിലും, താടിയെല്ലിനുമാണ് വെടിയേറ്റതത്രെ. രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണു ലഭിച്ച വിവരം. യുഎസിലെ ഷിക്കാഗോയിലാണ് ഇവർ താമസിക്കുന്നത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു കുട്ടി ഉണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K