14 October, 2023 04:18:51 PM


ഹമാസിന്‍റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വധിച്ചതായി ഇസ്രയേൽ



ജറുസലം: ഹമാസിന്‍റെ ഉന്നത നേതാവിനെ വധിച്ചതായി ഇസ്രയേൽ. ഹമാസിന്‍റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെയാണു വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തിയത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇസ്രയേൽ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.


ഇസ്രായേലിൽ നടന്ന മിന്നൽ ആക്രമണത്തിന് ഹമാസിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവചിച്ച വ്യക്തിയാണ് അബു മുറാദെന്ന് ദ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ നിരവധി ഇസ്രയേലുകാർ കൊല്ലപ്പെട്ടിരുന്നു.


ഗാസയിൽ നടന്ന ബോംബാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. 'ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല'എന്നാണ് നെതന്യാഹു പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K