29 May, 2021 07:23:20 AM


വ്യാ​ജസ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ജോ​ലി നേടിയ രാ​ജ​കു​മാ​ര​ന് രണ്ടു വർഷം ത​ട​വും പി​ഴ​യും



റി​യാ​ദ്: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ജോ​ലി സ്വ​ന്ത​മാ​ക്കി​യ രാ​ജ​കു​മാ​ര​ന് ത​ട​വ് ശി​ക്ഷ​യും പി​ഴ​യും. സൗ​ദി അ​റേ​ബ്യ​യി​ലാ​ണ് സം​ഭ​വം. രാ​ജ​കു​മാ​ര​ന് ര​ണ്ട് വ​ർ​ഷം ജ​യി​ൽ ശി​ക്ഷ​യും ഒ​രു ല​ക്ഷം റി​യാ​ൽ പി​ഴ​യും ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.


ഗ്രാ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ജോ​ലി​ക്കാ​യാ​ണ് രാ​ജ​കു​മാ​ര​ന്‍ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ​ത്. സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മി​ലി​ട്ട​റി കോ​ളേ​ജി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി പ്ര​വേ​ശ​നം നേ​ടി​യ മ​റ്റൊ​രു വി​ദ്യാ​ര്‍​ത്ഥി​ക്കും ഒ​ന്ന​ര വ​ര്‍​ഷം ത​ട​വും 50,000 റി​യാ​ല്‍ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഇ​രു​വ​ര്‍​ക്കും വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ണ്ടാ​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ച വി​ദേ​ശി​ക്ക് ഒ​രു വ​ര്‍​ഷം ത​ട​വും 20,000 റി​യാ​ല്‍ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K