06 December, 2021 05:56:30 PM


മുൻ എംഎൽഎയുടെ മകന്‍റെ നിയമനം; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി



കൊച്ചി: മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി.ഇത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകുമെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മക്കള്‍ക്ക് പോലും ആശ്രിത നിയമനം നല്‍കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി പറഞ്ഞു.

യോഗ്യതയുളളവര്‍ പുറത്തു കാത്തു നില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെ ചിലര്‍ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സൂപ്പര്‍ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാന്‍സ് കോഡില്‍ ക്യത്യമായി പറയുന്നുണ്ട്. സര്‍ക്കാരിന് പ്രത്യേക സാഹചര്യത്തില്‍ അതിനുള്ള അധികാരമുണ്ട്. എന്നാല്‍ ഈ നിയമന കാര്യത്തില്‍ അത്തരത്തിലുള്ള സാഹചര്യമല്ലെന്നും കോടതി കുറ്റപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K