01 January, 2022 09:17:06 PM


കോട്ടയം ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ 10% കിടക്കകൾ ഒമിക്രോൺ ബാധിതർക്ക്



കോട്ടയം: ഒമിക്രോൺ രോഗവ്യാപനത്തോടനുബന്ധിച്ച മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ 10 ശതമാനം ഒമിക്രോൺ ബാധിതരുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനത്തിന് പുറമേയാണിത്.


Share this News Now:
  • Google+
Like(s): 4.8K