30 June, 2026 08:16:49 PM


പുസ്തകങ്ങൾ നൽകി 'വായനയെ വരവേൽക്കാൻ' പദ്ധതിയ്ക്ക് തുടക്കം



പൊൻകുന്നം : ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ 'വായനയെ വരവേൽക്കാൻ' പദ്ധതിയ്ക്ക് തുടക്കമായി. എസ് എച് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി മുൻ അംഗം ബേബിച്ചൻ എർത്തയിൽ സ്കൂൾ അസി. മാനേജർ ഫാ. അമന്റോ ഇടക്കൂട്ടത്തിലിന് പുസ്തകങ്ങൾ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് കെ സേതുനാഥ്, പ്രഥമ അധ്യാപകൻ ഇമ്മാനുവൽ മാത്യു, ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം, മുൻ പ്രിൻസിപ്പൽ വർഗീസ് കൊച്ചു കുന്നേൽ, റിൻസി സെബാസ്റ്റ്യൻ, സിജു ജോർജ്, നിഷാ പി. സലിം, ജിൻസി തോമസ്  തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K