16 July, 2026 07:59:00 PM


സംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു



കോട്ടയം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കുമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 

സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധരുമായി നേരിട്ട് സംവദിച്ച് പരിഹാരം കാണുന്നതിന് അവസരമരൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍  പി.എ. നജീബ് അധ്യക്ഷത വഹിച്ചു.   

ചെറുകിട സംരംംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഫ്‌ളിപ് കാര്‍ട്ടിലൂടെ വിറ്റഴിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്  ഫ്‌ലിപ്കാര്‍ട്ട് സൗത്ത് ഹെഡ് ഡോ. ദീപു തോമസ് ജോയി വിശദീകരിച്ചു.  ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  കെ. ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലീലാ സണ്ണി,ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സി.ജെ. മിനി മോള്‍,  മാനേജര്‍മാരായ എം. പ്രവീണ്‍, മേരി ജോര്‍ജ്ജ്,കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസര്‍ ലോറന്‍സ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303