26 February, 2016 02:10:34 PM


രണ്ടാമതു രാജ്യാന്തര പ്രാദേശിക ചലച്ചിത്ര ഉത്സവത്തിന് കോട്ടയത്ത്‌ തുടക്കമായി



കോട്ടയം : രണ്ടാമതു  രാജ്യാന്തര പ്രാദേശിക ചലച്ചിത്രോത്സവം വെള്ളിയാഴ്ച കോട്ടയത്ത് ആരംഭിച്ചു. കോട്ടയം അനശ്വര തിയേറ്ററിൽ ഇന്ന് രാവിലെ വിഖ്യാത സംവിധായകൻ ജി അരവിന്ദന്റെ ഭാര്യ കൌമുദി വിളക്കു തെളിയിച്ചതോടെ ചലച്ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി..  മാർച്ച് ഒന്ന് വരെ തുടർച്ചയായി അഞ്ചു ദിവസങ്ങളിലാണ് ചലച്ചിത്രോത്സവം.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആർടിസ്റ്റ്  സുജാതൻ പ്രസിഡന്‍റായ  'ആത്മ' യുമാണ് സംഘാടക


എറണാകുളം എസ് എച്ച് കോളേജ് അധ്യാപിക ആശാ ആച്ചി ജോസഫിൻറെ ഒരേ ഉട എന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് ഉദ്ഘാടനശേഷം ആദ്യം പ്രദര്‍ശിപ്പിച്ചത്. ഒരു കന്യാസ്ത്രീ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്നുള്ള വിഹല്വതകളാണ് ഒരേ ഉടഎന്ന ചിത്രത്തിന്‍റെ പ്രമേയം.

ഓസ്കാ അവാഡിനഹമായ ഹസൻ നാസർ സംവിധാനം ചെയ്ത അഫ്ഗാ ചലച്ചിത്രം ഉട്ടോപ്യ ആണ് പിന്നീട് പ്രദശിപ്പിക്കപ്പെട്ടത്. അപകടത്തി പരിക്കേറ്റ് ഭര്‍ത്താവ് തളര്‍ന്ന് കിടപ്പിലായതിനെതുടര്‍ന്ന് ഒരു കുട്ടിക്ക് ജന്മം നല്‍കണമെന്ന ആഗ്രഹത്തോടെ കൃത്രിമബീജസങ്കലനത്തിനായി വിദേശത്തേക്ക് തിരിച്ച ജാന എന്ന അഫ്ഗാ യുവതിയുടെ കഥയാണ് ഉട്ടോപ്യയുടെ പ്രമേയം.  

ഉച്ചകഴിഞ്ഞ് 2ന് വ്ലാഡിമ കോട്ട് സംവിധാനം ചെയ്ത റഷ്യ ചിത്രം ദി ലോവ ഡെത്തും 6ന് കൗഷിക് ഗാംഗുലി സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രം സിനിമാവാലയും പ്രദശിപ്പിക്കും. ജയരാജ് സംവിധാനം ചെയ്ത ഒറ്റാ ആണ് ചലച്ചിത്രോത്സവത്തിലെ ആദ്യ മലയാളചലച്ചിത്രം. വെള്ളിയാഴ്ച രാത്രി 8.30നാണ് ഒറ്റാലിന്‍റെ പ്രദശനം. 

ദിവസേന പത്തുമണിക്കും  രണ്ട് മണിക്കും  ആറു മണിക്കും    എട്ടരക്കുമായി  നാല് പ്രദർശനങ്ങളാണുണ്ടാവുക. അഫ്ഗാൻ, റഷ്യൻ, ജപ്പാൻ, ബ്രസീല്യൻ, ഇറാൻ, മെക്സിക്കൻ, ഫിലിപ്പൈൻസ് , ജർമ്മൻ, കൊളംബിയൻ, ബംഗാളി, ചിത്രങ്ങളോടൊപ്പം മലയാളം ചിത്രങ്ങളും പ്രദർശനത്തിനുണ്ട് .എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 5.45 വരെ ഓപ്പൺ ഫോറവുമുണ്ടാകും.

കോട്ടയത്ത് രണ്ടാമത് നടക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രണ്ടാമത് പ്രദര്‍ശിപ്പിച്ച ചിത്രമാണ് "ലോവര്‍ ബെര്‍ത്ത്". വ്ലാഡിമര്‍ കോട്ട് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രമാണിത്. തെരുവില്‍ ജീവിക്കുന്ന കുറച്ച് ആളുകളുടെ കഥയാണിത്. മോഷ്ടിച്ചും പിടിച്ചു പറിച്ചും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ഉപയോഗിക്കാവുന്നവ ശേഖരിച്ചും കഴിയുന്ന ഇവര്‍ മദ്യപിക്കുകയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇവര്‍ക്കെല്ലാം നല്ല രീതിയില്‍ ജീവിക്കണമെന്ന ആഗ്രഹമുള്ളവരാണ്. അവര്‍ക്കിടയിലേക്ക് ഒരു അനാഥ ബാലന്‍ കടന്നു വരുന്നതോടെ ഇവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമയുടെ കഥാതന്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K