29 April, 2019 05:44:56 PM


വിദ്യാലയങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍

 


ഏറ്റുമാനൂർ: നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരുമായി ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ. ആലുവ തോട്ടുമുഖം ചാലക്കല്‍ പൊട്ടക്കുളം വീട്ടില്‍ തേവന്‍റെ മകന്‍ അനിയന്‍ (45) ആണ് ഏറ്റുമാനൂരില്‍ പിടിയിലായത്. ഇയാളിൽ നിന്നും 687 പാക്കറ്റ് നിരോധിതപുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ഗവ. ഐ.ടി.ഐ.യ്ക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതിരമ്പുഴ, എം.ജി. യൂണിവേഴ്സിറ്റി, മാന്നാനം, ഏറ്റുമാനൂർ, ആർപ്പൂക്കര എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രിക്കരിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഏറ്റുമാനൂരിൽ തടിമില്ലിൽ ജോലി ചെയ്തു വരികയായിരുന്നു. പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുന്നതിന് മറയായിട്ടാണ് ഇയാൾ തടിമില്ലിൽ ജോലി ചെയ്ത് വന്നിരുന്നത്. കോയമ്പത്തൂരിൽ നിന്നും രണ്ട് രൂപ നിരക്കിൽ വാങ്ങുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ ഏറ്റുമാനൂരിൽ എത്തിച്ച ശേഷം 25 രൂപയ്ക്ക് ഇടനിലക്കാർക്കും 55 രൂപ നിരക്കില്‍ വിദ്യാർഥികൾക്കും വിൽപന നടത്തിവരുകയായിരുന്നു.


ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടിയിൽ ഏറ്റുമാനൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അനിയൻ വലയിലാകുന്നത്. അടുത്തയിടെ ഏറ്റുമാനൂർ പ്രദേശത്ത് നിന്നും ഏറ്റവും വലിയ ശേഖരമാണ് പിടികൂടിയത് എന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. ഏറ്റുമാനൂർ എസ്.എച്ച്.ഒ. രീഷ്മാ രമേശൻ, സി.ഐ. എസ് .മഞ്ജുലാൽ, എസ്.ഐ എം.പി. എബി, സി.പി.ഒ. മാരായ പി.ജെ .സാബു, ടി.എം.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K