26 November, 2025 05:27:01 PM
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: മാരത്തൺ നടത്തി

കോട്ടയം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു.
ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ . തോമസ് സന്ദേശം നൽകുകയും സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. മാന്നാനം കെ.ഇ. കോളജ് വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും സൈക്കോ സോഷ്യൽ കൗൺസലർമാരുടെ നേതൃത്വത്തിൽ സുംബാ ഡാൻസും നടന്നു.
ഫെഡറൽ ബാങ്ക് നാഗമ്പടം ശാഖ, നാഷണൽ സർവീസ് സ്‌കീം കോട്ടയം യൂണിറ്റ്, എൻ.സി.സി കോട്ടയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, വനിതാ സംരക്ഷണ ഓഫീസർ വി.എസ് ലൈജു, പ്രൊബേഷൻ ഓഫീസർ എസ്.സജിത, ഫെഡറൽ ബാങ്ക് നാഗമ്പടം ശാഖ മാനേജർ എസ്. ഗിരീഷൻ എന്നിവർ പങ്കെടുത്തു.






