05 December, 2025 07:49:13 PM


തദ്ദേശ തിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു



കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8,9 തീയതികളില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉത്തരവായി.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ജില്ലയിലെ വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍(ബ്ലോക്ക് അടിസ്ഥാനത്തില്‍).
വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(ആശ്രമം സ്‌കൂള്‍) വൈക്കം.
കടുത്തുരുത്തി- സെന്റ്. മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കടുത്തുരുത്തി.
ഏറ്റുമാനൂര്‍- സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അതിരമ്പുഴ.
ഉഴവൂര്‍- ദേവമാതാ കോളജ്, കുറവിലങ്ങാട്.
ളാലം- കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ , പാലാ.
ഈരാറ്റുപേട്ട- സെന്റ.് ജോര്‍ജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ.
പാമ്പാടി- ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, വെള്ളൂര്‍.

മാടപ്പള്ളി-എസ്. ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചങ്ങനാശ്ശേരി.
വാഴൂര്‍- സെന്റ് ജോണ്‍സ്, ദി ബാപ്റ്റിസ്റ്റ്് പാരിഷ് ഹാള്‍, നെടുംകുന്നം ( ബൈസെന്റിനറി മെമ്മോറിയല്‍ പാസ്റ്ററല്‍  സെന്റര്‍)
കാഞ്ഞിരപ്പള്ളി- സെന്റ.് ഡൊമനിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി.
പള്ളം- ഇന്‍ഫന്റ് ജീസസ് ബദനി കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണര്‍കാട.്

നഗരസഭകള്‍

ചങ്ങനാശ്ശേരി- നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍, ചങ്ങനാശ്ശേരി.
കോട്ടയം- ബേക്കര്‍ സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം.
വൈക്കം- നഗരസഭാ കൗണ്‍സില്‍ ഹാള്‍, വൈക്കം.
പാലാ- നഗരസഭാ കൗണ്‍സില്‍ ഹാള്‍, പാലാ.
ഏറ്റുമാനൂര്‍- എസ്.എഫ്.എസ്. പബ്ലിക് സ്‌കൂള്‍, ഏറ്റുമാനൂര്‍.
ഈരാറ്റുപേട്ട- അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K