04 December, 2025 12:46:47 PM
എ.എസ്.ചന്ദ്രമോഹനന് അനീഷ് ബാബു സ്മാരക കവിത പുരസ്ക്കാരം

കോട്ടയം: പരസ്പരം വായനക്കൂട്ടത്തിന്‍റെ 2025-ലെ അനീഷ് ബാബു സ്മാരക കവിത പുരസ്ക്കാരത്തിന് എ.എസ്.ചന്ദ്രമോഹനന്‍ അര്‍ഹനായി. 2023-ല്‍ പാപ്പാത്തി ബുക്സ് അച്ചടിച്ചു പ്രസിദ്ധീകരിച്ച `ഹൃദയഗാഥ' എന്ന കവിത സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്ക്കാരം. രമ്യ രാജ് (പേരില്ലാ കവിതകള്‍), രാജന്‍ തെക്കുംഭാഗം (നടന്നു തീരാത്ത വഴികള്‍) എന്നിവരാണ് മറ്റ് ജേതാക്കള്‍. ജനുവരി 17-ന് പരസ്പരം മാസികയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടക്കുന്ന വിപുലമായ സാഹിത്യോത്സവത്തില്‍ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഔസേഫ് ചിറ്റക്കാട് അറിയിച്ചു.





