04 December, 2019 05:32:40 PM


ഇരുപത്തിനാലാമത് രാജ്യാന്തര ചലചിത്രമേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു




തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു. മന്ത്രി എ.കെ ബാലന്‍ ചലച്ചിത്രതാരം അഹാനാ കൃഷ്ണകുമാറിന് ആദ്യ പാസ്സ് നല്‍കി.

10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 6 നാണ് ചലച്ചിത്രമേളയ്ക്ക് അനന്തപുരിയില്‍ തുടക്കമാകുക.

വെള്ളിയാ‍ഴ്ച മുതലുള്ള എട്ട് ദിന- രാത്രികള്‍ അനന്തരപുരി അക്ഷരാര്‍ത്ഥത്തില്‍ അഭ്രപാളിയിലെ വര്‍ണക്കാ‍ഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിക്കുക.

ഗോവന്‍ മേ‍ളയെക്കാള്‍ ഉള്ളടക്കത്തില്‍ മികവുറ്റതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു

വിദ്യാര്‍ത്ഥി പാസ്സുമായി എത്തിയിരുന്ന തനിക്ക് താരമായി മേളക്ക് എത്താന്‍ സാധിക്കുന്നതിന്‍റെ സന്തോഷം അഹാനയും പങ്കുവച്ചു.

മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്നാണ് ഡെലിഗേറ്റ് പാസുകളുടെ വിതരണം.

മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 ഓളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K