09 June, 2020 05:31:41 PM


തമിഴ്നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കും



ചെന്നൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഈ ​അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ 10-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. എ​ല്ലാ ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജ​യി​പ്പി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ജൂ​ണ്‍ 15ന് ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. 


പ്ര​തി​പ​ക്ഷ​വും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ വി​മ​ര്‍​ശി​ച്ചി​രു​ന്നു. കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീക​രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​ന് ജൂ​ണ്‍ 11 വ​രെ സ​മ​യം ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. 11,12 ക്ലാ​സു​ക​ളി​ലെ ന​ട​ത്താ​നു​ണ്ടാ​യി​രു​ന്ന പ​രീ​ക്ഷ​യും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K