11 August, 2021 04:58:33 PM


നുവാൽസ് എൽ എൽ ബി പാഠ്യപദ്ധതിയിൽ ഗെയ്മിഫിക്കേഷൻ: ലോഗോ പ്രകാശനം ചെയ്തു



കൊച്ചി : നുവാൽസിലെ എൽ എൽ ബി പാഠ്യപദ്ധതിയിൽ ഗെയ്മിഫിക്കേഷൻ ഉൾപ്പെടുത്തുന്നതിൻറെ ഭാഗമായി നടന്ന ലോഗോ പ്രകാശനം മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ദിലീപ് ഉക്കേ നിർവഹിച്ചു. ഗെയ്മിഫിക്കേഷൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന വളരെ സ്വാഗതാർഹമായ നടപടിയാണെന്നും രാജ്യത്തു ഇത് നടപ്പാക്കുന്ന ആദ്യ ലോ യൂണിവേഴ്സിറ്റിയാണ് നുവാൽസ് എന്നും അദ്ദേഹം പറഞ്ഞു.


നുവാൽസ് വൈസ് ചാൻസലർ ഡോ . കെ സി സണ്ണി അധ്യക്ഷത വഹിച്ചു. പാഠ്യപദ്ധതിയിൽ ഗെയ്മിഫിക്കേഷൻ ഉൾപ്പെടുത്തുന്നതിന് സഹായിച്ച കുസാറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് വിഭാഗം അദ്ധ്യാപകൻ ഡോ മെൽവിൻ ജോയിയെ അദ്ദേഹം അഭിനന്ദിച്ചു.  നുവാൽസ് റെജിസ്ട്രർ മഹാദേവ് എം ജി , പ്രൊഫ മിനി എസ്  , ഡോ  അനിൽ ആർ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K