15 June, 2022 03:58:03 PM


എ​സ്എ​സ്എ​ൽ​സി ഫ​ലം പ്ര​ഖ്യാ​പി​ച്ചു: 99.26 ശ​ത​മാ​നം വി​ജ​യം; 44,363 വി​ദ്യാ​ർ​ഥി​ക​ൾക്ക് ഫുൾ എ ​പ്ല​സ്



തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 99.26 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യവ​രി​ൽ 4,23,303 കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 44,363 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ൽ (99.76 ശ​ത​മാ​നം). കു​റ​വ് വ​യ​നാ​ട്ടി​ലും (92.07 ശ​ത​മാ​നം). മ​ല​പ്പു​റ​മാ​ണ് കൂ​ടു​ത​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത് (3024). 760 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 2,134 സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി വി​ജ​യം കൊ​യ്തു. സേ ​പ​രീ​ക്ഷ ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പൂ​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ ജൂ​ണ്‍ 16 മു​ത​ൽ 21 വ​രെ ന​ൽ​കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​സ്എ​സ്എ​ൽ​സി ഫ​ല​ത്തോ​ടൊ​പ്പം ടി​എ​ച്ച്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പേ​ർ​ഡ്), എ​എ​ച്ച്എ​സ്എ​ൽ​സി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ച്ചു.

പരീക്ഷാഫലം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. keralaresults.nic.in
അല്ലെങ്കില്‍ keralapareekshabhavan.in
ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും. ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K