18 July, 2022 10:49:29 PM


ഗുണനിലവാരമുള്ള ഗവേഷണ ലേഖനങ്ങള്‍ തയ്യാറാക്കാം; ശില്‍പശാലക്ക് തുടക്കം



കോട്ടയം: ഗുണനിലവാരമുള്ള ഗവേഷണ ലേഖനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള രീതികൾ സംബന്ധിച്ച് ഒരാഴ്ച നീളുന്ന ശില്‍പശാലയ്ക്ക് തുടക്കം. സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കാമ്പസില്‍ ആരംഭിച്ച ശില്‍പശാല കാഞ്ചിപുരം ഐഐഐടി ഡിഎംലെ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി പ്രൊഫ.എം.‍ഡി.ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പ്രൊഫ ഡോ.രാജീവ് വി.ധരസ്കര്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.പി.മോഹനന്‍, ഡോ.എബിന്‍ ഡെനിരാജ്, ഡോ.കല തുടങ്ങിയവര്‍ പ്രസംഗിച്ചു. 
അഖിലേന്ത്യാതലത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സെലക്ഷന്‍ കിട്ടിയ  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ശില്‍പശാല 24ന് സമാപിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K