22 July, 2022 07:59:41 PM


സച്ചി മികച്ച സംവിധായകൻ: സൂര്യ, അജയ് ദേവ്ഗൺ നടന്മാർ; ബിജു മേനോൻ സഹനടൻ



ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ സച്ചി നേടി. മികച്ച നടനുള്ള പുരസ്കാരം സുര്യയും (സൂരറൈ പോട്ര്) അജയ് ദേവ്ഗണും (താനാജി; ദ അൺസങ് വാരിയർ) പങ്കിട്ടു. സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. ചിത്രത്തിലൂടെ നഞ്ചിയമ്മ മികച്ച ഗായികയായി.

2020 ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി.  2020ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.

പ്രധാന ചലച്ചിത്ര പുരസ്കാരങ്ങൾ

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്

മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)

മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)

Also Read-  13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം

ജനപ്രിയ ചിത്രം: താനാജി ദ അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ

മികച്ച ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല)

മികച്ച എഡിറ്റിംഗ്: ശ്രീകർ പ്രസാദ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി (കപ്പേള)

മികച്ച വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)

മികച്ച ചമയം: ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം: ജി വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)

മികച്ച ഗാനരചന: മനോജ് മുൻതാഷീർ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K