17 August, 2022 10:29:57 PM


പ്രൈവറ്റ് വിദ്യാർഥികളുടെ കൂട്ട തോൽവി: പുനർ മൂല്യ നിർണയം സൗജന്യമാക്കണം

പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ കൂട്ട തോൽവി: പുനർ മൂല്യ നിർണയം സൗജന്യമാക്കണം



കോട്ടയം: പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ കൂട്ട തോൽവിയെതുടര്‍ന്ന് പുനർ മൂല്യ നിർണയം  സൗജന്യമായി നടത്തണം എന്നാവശ്യപ്പെട്ട് എം. ജി യൂണിവേഴ്സിറ്റിക്ക് മുമ്പിൽ പ്രതിഷേധം. 2019- 21 പി. ജി ബാച്ചിൽ 3107 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 2798 പേർക്കാണ് കൂട്ടത്തോൽവി സംഭവിച്ചത്.

തുടർന്ന് മുഴുവൻ വിദ്യാർത്ഥികളുടെയും പേപ്പറുകൾ പുനർമൂല്യ നിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പാരലൽ വിദ്യാർത്ഥികൾ എം. ജി യൂണിവേഴ്സിറ്റിയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉപരോധിച്ചത്. അസാധാരണമാം വിധത്തിലുള്ള കൂട്ട തോൽവി മൂല്യ നിർണയത്തിലെ പിഴവാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

മുൻകാലങ്ങളിൽ ഉയർന്ന മാർക്ക് നേടി വന്നവർക്കും നെറ്റ് പരീക്ഷ പാസായവർക്കുൾപ്പെടെയാണ് അപ്രക്ഷിതമായ തോൽവി സംഭവിച്ചിരിക്കുന്നത്. ഇതിനോടകം യഥാസമയം പരീക്ഷകളും മൂല്യ നിർണയവും നടക്കാത്തതിനാൽ നിരവധി വിദ്യാർത്ഥികളുടെ അക്കാദമിക വർഷം നഷ്ടപ്പെട്ടു. പാരലൽ - റഗുലർ പരീക്ഷകൾ ഒരുമിച്ച് നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

ഈ മാസം 23 ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം പരിഗണിക്കാമെന്നും അതുവരെ റിവാലുവേഷനുള്ള കാലാവധി നീട്ടി വയ്ക്കാം എന്നും പ്രൊ.വൈസ് . ചാൻസിലർ ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർത്ഥികൾ താത്കാലികമായി സമരം അവസാനിപ്പിച്ചു. അനുകൂല തീരുമാനം ഉണ്ടാകുന്നില്ലായെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പാരലെൽ വിദ്യാർത്ഥി സമിതിക്ക് വേണ്ടി  അഖിൽ, ജതിൻ ആർ എന്നിവർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K