19 September, 2022 08:21:56 PM


കൊച്ചി നുവാൽസിൽ ഒരു വർഷ എൽ. എൽ.എം. കോഴ്‌സിൽ സംവരണ സീറ്റ് ഒഴിവ്



കൊച്ചി: കളമശ്ശേരി നുവാൽസിൽ ഒരു വർഷ എൽ.എൽ.എം. കോഴ്സിലേക്കു  പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. 2022 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവർ 2022 സെപ്റ്റംബർ 23 ന് 4  മണിക്ക് മുൻപായി ഇമെയിൽ (admissions2022@nuals.ac.in) വഴി താത്പര്യം അറിയിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് നുവാൽസ് വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 9446899035 എന്ന നമ്പറിൽ വിളിച്ചാലും വിവരങ്ങൾ അറിയാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K