17 April, 2023 10:25:20 PM


'ഇഫ്താർ വിരുന്നിൽ പങ്കെടുത്താൽ അനുകൂല വിധിയെന്ന ചിന്ത അധമം'; വിശദീകരണവുമായി ലോകായുക്ത



തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റൽ കേസിൽ വിശദീകരണവുമായി ലോകായുക്തയുടെ വാർത്താക്കുറിപ്പ്. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ലെന്ന് ലോകായുക്ത വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. അസാധാരണ വാർത്താക്കുറിപ്പ് ഇറക്കിയാണ് വിശദീകരണം. ഇഫ്താർ വിവാദം അടിസ്ഥാനരഹിതമെന്നും വിരുന്നിൽ പങ്കെടുത്താൽ അനുകൂല വിധിയെന്ന ചിന്ത അധമമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചത് കുപ്രചരണമെന്നും ലോകായുക്ത വിശദീകരിക്കുന്നു.

ലോകായുക്ത ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാണിച്ചത്. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും വിവാദത്തിൽ ലോകായുക്ത വിശദീകരിക്കുന്നു. കക്ഷികളുടെ ആഗ്രഹവും താൽപര്യവും അനുസരിച്ച് ഉത്തരവിടാൻ കിട്ടില്ലെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഭിന്ന വിധി ആക്ഷേപത്തിൽ കഴമ്പില്ല. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിർബന്ധമില്ല. വിധി വിശദീകരിക്കാൻ നിയമപരമായി ബാധ്യതയില്ലെന്നും വാർത്താക്കുറിപ്പിൽ ലോകായുക്ത പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K