16 March, 2026 01:08:36 PM


കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ



കൊല്ലം: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അംഗത്വം നൽകി. കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ ആയിരുന്നു തൊടിയൂർ രാമചന്ദ്രൻ. മെഡിട്രീന ഹോസ്പിറ്റൽ എം​ ഡി ഡോ. പ്രതാപ് കുമാർ, സിപിഐഎം കോവളം ഏരിയ കമ്മിറ്റി അംഗം എൻ എ റഷീദ്, എൻസിപി നേതാവ് ദേവപ്രശാന്ത് എന്നിവരും ബിജെപിയിൽ ചേർന്നു.

കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസമാണ് തൊടിയൂർ രാമചന്ദ്രൻ കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ചത്. മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും തൊടിയൂർ രാമചന്ദ്രൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

താൻ കഴിഞ്ഞ 15 വർഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാനായി പ്രവർത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്യത്തിൽ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തൊടിയൂർ രാമചന്ദ്രൻ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും പറഞ്ഞാണ് ചെയർമാൻ സ്ഥാനം രാജിവെച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935