25 April, 2023 05:58:45 PM
മമ്മൂട്ടി പ്രസവിച്ചിട്ടില്ല: പണവും പ്രശസ്തിയും വരുമ്പോള്‍ സൗന്ദര്യവും കൂടും - നടി സീമ
കൊച്ചി: താരരാജാവ് മമ്മൂട്ടിയെ കുറിച്ച് നടി സീമ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് തനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെന്നും പണവും പ്രശസ്തിയും വരുമ്പോള്‍ സൗന്ദര്യവും വരുമെന്നും സീമ പറയുന്നു.
ഒരു കുടുംബത്തെ പരിചരിക്കുകയും പ്രസവിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ നായികമാരുടെ സൗന്ദര്യം കുറയും. അവര്‍ക്ക് പ്രായം തോന്നാം. മമ്മൂട്ടി പ്രസവിച്ചിട്ടില്ലല്ലോ. അങ്ങേര്‍ക്ക് ആവശ്യത്തിലധികം പണവും ഉണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു.
കണ്ണും കണ്ണും എന്ന ഗാനം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ മമ്മൂട്ടി അത് അഭിനയിച്ച് കുളമാക്കിയെന്നും ഓവര്‍ ആക്ട് ചെയ്ത് നശിപ്പിച്ചുവെന്നും താന്‍ ഇങ്ങനെയൊക്കെ പറയുന്നത് മമ്മൂട്ടി കേട്ടാലും തനിക്ക് പ്രശ്‌നമില്ലെന്നും ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സീമ പറഞ്ഞു.
മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം അലങ്കരിച്ചിരുന്ന സൂപ്പര്‍ നടിയായിരുന്നു സീമ. ജയനും മധുവും സുകുമാരുനും സോമനും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ഹിറ്റ് സിനിമകളില്‍ സീമ അഭിനയിച്ചിരുന്നു.
അവളുടെ രാവുകള്‍ പോലെയുളള ചിത്രങ്ങളെല്ലാം ഇന്നും സീമയുടെതായി പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഒരുകാലത്ത് ഭര്‍ത്താവ് ഐവി ശശിയുടെ സിനിമകളില്‍ സ്ഥിരം നായികയായി സീമ മലയാളത്തില്‍ എത്തിയിരുന്നു.
മികച്ച ക്യാരക്ടര്‍ റോളുകള്‍ മലയാളത്തില്‍ ചെയ്ത നായിക കൂടിയാണ് സീമ. സീമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അവളുടെ രാവുകള്‍ തന്നെയാണ് . എന്നാല്‍ ഈ ചിത്രത്തിന് പിന്നാലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നായികമാരില്‍ ഒരാളായി നടി മാറിയിരുന്നു. നിരവധി സിനിമകളില്‍ ഗ്ലാമറസ് റോളുകളില്‍ നടി അഭിനയിച്ചിരുന്നു.