18 October, 2023 06:29:06 PM


ഒരു പണിയുമെടുക്കാതെ കൊടിയും എടുത്ത് നടന്നവർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾ - കെ സുരേന്ദ്രൻ



തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിനെതിര ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. പണിയുണ്ടായിരുന്ന കാലത്ത് ഒരു പണിയുമെടുക്കാതെ കൊടിയുമെടുത്ത് നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വച്ചെന്നാണ് സുരേന്ദ്രൻ വിമര്‍ശിച്ചത്

വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവ് തിന്നുമുടിക്കുന്നവര്‍, പണിയെടുത്ത് ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേയെന്ന്. സെക്രട്ടറിയേറ്റു നടയില്‍ കണ്ടത് കേരളം തിന്നുതീര്‍ക്കാൻ ദത്തെടുത്തവരുടെ ദുര്‍ന്നടപ്പെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവായ എം സി ദത്തനെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ ഇന്ന് രാവിലെയാണ് പോലീസ് തടഞ്ഞത് . പിന്നീട് ആളെ മനസിലായതോടെ കടത്തി വിടുകയായിരുന്നു . എന്നാല്‍ ഇതേക്കുറിച്ച്‌ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ദത്തൻ മോശമായി പെരുമാറിയ സംഭവത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K